
എര്ബാഹ് (ബാഡന്‍~വുര്‍ട്ടംബര്‍ഗ്): തെക്കന്‍ ജര്‍മ്മനിയിലെ ബാഡന്‍~വുര്‍ട്ടംബര്‍ഗിലുള്ള എര്ബാഹിന് സമീപം ബി 311 ഹൈവേയില്‍ ഏഴ് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ ഭീകരമായ റോഡപകടത്തില്‍ മൂന്ന് പേര് ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30~ഓടെയുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും, ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയുമാണ്.

അപകടത്തിന്റെ പ്രധാന വിവരങ്ങള്‍ :
പിഴച്ച ഓവര്‍ടേക്കിംഗും കൂട്ടയിടിയും: ഹൈവേയിലൂടെ പോവുകയായിരുന്ന ഒരു ഔഡി കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന സ്കോഡ കാറിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചുകയറുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ മറ്റ് അഞ്ച് വാഹനങ്ങള്‍ കൂടി അപകടത്തില്‍പ്പെട്ട കാറുകളിലേക്ക് പാഞ്ഞുകയറിയതോടെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചു.

രണ്ടായി പിളര്‍ന്ന കാറും ഭീകര ദൃശ്യങ്ങളും: കൂട്ടിയിടിയുടെ കനത്ത ആഘാതത്തില്‍ ഔഡി കാര്‍ പൂര്‍ണ്ണമായും രണ്ടായി പിളര്ന്നുപോയി. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ റോഡില്‍ 300 മീറ്ററോളം ദൂരത്തിലാണ് ചിതറിത്തെറിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചും, ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്.
സൈക്കിളില്‍ പാഞ്ഞെത്തിയ ഡോക്ടറുടെ രക്ഷാപ്രവര്‍ത്തനം: അപകടത്തിന്റെ ഉഗ്രശബ്ദം കേട്ട് സമീപത്ത് താമസിച്ചിരുന്ന ഒരു എമര്‍ജന്‍സി ഡോക്ടര്‍ (ചീമേൃ്വേ) ഉടന്‍ തന്നെ തന്റെ റേസിംഗ് സൈക്കിളില്‍ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തുകയും, മറ്റ് യാത്രക്കാര്‍ക്കൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
അപകടത്തെ തുടര്‍ന്ന് ഡെല്മെന്സിംഗെനും ഡോണൗറീഡനും ഇടയിലുള്ള ബി 311 പാത പൂര്‍ണ്ണമായും അടച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Comments: